News

ദേശീയ ജില്ലാതല ബാലിക ദിനം

ദേശീയ ജില്ലാതല ബാലിക ദിനം ആചരിച്ചു
യുവർ നെയിബർ അസോസിയേഷനും
വാളാട്    ഗവൺമെൻറ്  യുപി സ്കൂളും ചേർന്ന്  ദേശീയ ജില്ലാതല ബാലിക ദിനം ആചരിച്ചു.
വാളാട് യുപി സ്കൂളിലെ 120 ബാലികമാർ, തുല്യനീതിയും ശാക്തീകരണത്തിനുമായി സ്വയം പ്രതിജ്ഞ ചൊല്ലി കൊണ്ട് ദേശീയ ബാലിക ദിനത്തിൻറെ ഔദ്യോഗികമായി ഉദ്ഘാടന കർമ്മം കത്തിച്ച തിരികളേന്തി നിർവഹിച്ചു.  മാറിവരുന്ന ആധുനിക കാലഘട്ടത്തിൽ മികച്ച സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെയും വിവരശേഖരണത്തിലൂടെയും സ്ത്രീകൾ സമൂഹത്തിൻറെ ചാലകശക്തിയായി മാറണമെന്ന്  സ്കൂൾ അസിസ്റ്റന്റ ഹെഡ്മാസ്റ്റർ സ്മിത സി സ്വാഗത പ്രസംഗത്യിലൂടെ അവതരിപ്പിച്ചു.


 ഭാരതത്തിൻറെ പൈതൃകം സ്ത്രീകളെയും ബാല്യകരെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പൈതൃകം ആണെന്നും, ഭരണഘടന അനുശാസിക്കുന്ന  അവകാശങ്ങളുടെ നീതിപൂർവകമായ വിതരണവും പെൺകുട്ടികൾക്കും അവകാശപ്പെട്ടതാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ യുവർ നെയിബർ അസോസിയേഷൻ സെക്രട്ടറി ഫാദർ. ലാൽ ജേക്കബ് പൈനുങ്കുൽ  പറഞ്ഞു. പെൺകുട്ടികൾ ഇന്ന് ആൺകുട്ടികൾ ചെയ്യുന്നതു പോലുള്ള എല്ലാ ജോലികളും ചെയ്യാൻ പര്യാപ്തമാണ് എന്നും, മികച്ച മനോഭാവത്തോടെ ഉത്തമമായ ജീവിത ദർശനത്തിലൂടെയുമാണ് ഈ ബോധം ഒരു വ്യക്തി സ്വയം ആർജിക്കേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  പെൺകുട്ടികളുടെ പ്രതിനിധി നന്ദനയും, യൂത്ത് മിനിസ്ട്രി വളണ്ടിയർ ജസ്പിൻ ജോസഫ് എന്നിവരും പ്രസംഗിച്ചു. 

 പെൺകുട്ടികളും തുല്യതയും എന്ന വിഷയത്തെ ആസ്പദമാക്കി യുവർ നെയിബർ അസോസിയേഷൻ മെമ്പർ സിസ്റ്റർ ആൻസി തോമസ് സിഎംസി യുവർ നെയിബർ അസോസിയേഷൻ ട്രഷറർ സിസ്റ്റർ ലിൻസി , കുട്ടികൾക്ക് ക്ലാസുകൾ നയിച്ചു